കൊവിഡ്: രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 93 കോടി ഡോസ് വാക്‌സിന്‍

Update: 2021-10-08 07:36 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 93 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ജനുവരി 16ാം തിയ്യതിയാണ് രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ പദ്ധതി തുടങ്ങിയത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 54 ലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. 90,68,525 സെഷനുകളിലായാണ് ഇത്രയും വാക്‌സിന്‍ നല്‍കിയത്.

''രാജ്യത്ത് ഇതുവരെ നല്‍കിയത് 93,17,17,191 ഡോസ് വാക്‌സിനാണ്. 24 മണിക്കൂറിനുള്ളില്‍ നല്‍കിയത് 50,17,753 ഡോസ് വാക്‌സിനുമാണ്''- ആരോഗ്യവകുപ്പിന്റെ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

രാജ്യത്ത് ഇന്ന് മാത്രം 21,257 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 2,40,221 പേരാണ് വിവിധ ആരോഗ്യകേന്ദ്രങ്ങളിലും വീടുകളിലുമായി കൊവിഡ് ബാധിച്ച് കഴിയുന്നത്. കഴിഞ്ഞ 205 ദിവസത്തിനുള്ളില്‍ ഉണ്ടാവുന്ന ഏറ്റവും കുറവ് രോഗബാധയാണ് ഇത്.

രാജ്യത്ത് കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 

Tags:    

Similar News