കുറ്റിപ്പുറം: കുറ്റിപ്പുറം പേരശ്ശന്നൂര്‍ ഗള്‍ഫ് റോഡിന് സമീപം താമസിക്കുന്ന ആവക്കാട്ടില്‍ ഹസ്സന്‍കുട്ടി എന്ന മാനുപ്പ കൊവിഡ് ബാധിച്ച് മരിച്ചു. 48 വയസ്സായിരന്നു. ഇന്നലെ(18/05/2020)ന് രാവിലെ ദുബൈ റാഷിദ് ഹോസ്പിറ്റല്‍ വച്ചായിരുന്നു മരണം. കൊവിഡ് 19 രോഗബാധിതനായി രണ്ടാഴ്ചയിലേറെ ചികില്‍സയിലായിരുന്നു. യുഎഇയുടെ പ്രോട്ടോകോള്‍ അനുസരിച്ച് മയ്യിത്ത് ദുബൈ സോനാപൂര്‍ ഖബര്‍സ്ഥാനില്‍ ഉച്ചയോടെ മറവ് ചെയ്തു.
ഭാര്യ ലൈല. മക്കള്‍ ഫാഹിസ്, ഫര്‍ഹാന്‍. രണ്ടാമത്തെ കുട്ടി ഫാഹിക് നേരെത്തെ മരണപ്പെട്ടിരിന്നു