ആലപ്പുഴ: ജില്ലയില്‍ 247 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 232 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്തു നിന്നും എത്തിയതാണ്. 14 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 8.25 ശതമാനമാണ്.100 പേര്‍ രോഗമുക്തരായി. നിലവില്‍ 2348 പേര്‍ ചികിത്സയില്‍ കഴിയുന്നു.