കൊവിഡ് മുക്തനായ അമിത്ഷാ ആശുപത്രി വിട്ടു
ഇന്ന് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്.
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയി. ഇന്ന് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. ആഗസ്ത് രണ്ടിനാണ് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് രോഗബാധിതനായ വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്.
ഹരിയാന ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. അതിനിടെ അമിത് ഷായുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് ബിജെപി നേതാവ് മനോജ് തിവാരി അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ആഭ്യന്തരമന്ത്രാലയം നിഷേധിച്ചതോടെ അദ്ദേഹം ട്വീറ്റ് പിന്‍വലിച്ചിരുന്നു.
आज मेरी कोरोना टेस्ट रिपोर्ट नेगेटिव आई है।
— Amit Shah (@AmitShah) August 14, 2020
मैं ईश्वर का धन्यवाद करता हूँ और इस समय जिन लोगों ने मेरे स्वास्थ्यलाभ के लिए शुभकामनाएं देकर मेरा और मेरे परिजनों को ढाढस बंधाया उन सभी का ह्रदय से आभार व्यक्त करता हूँ।
डॉक्टर्स की सलाह पर अभी कुछ और दिनों तक होम आइसोलेशन में रहूँगा।