കൊവിഡ്: മഹാരാഷ്ട്രയ്ക്കു പുറമെ മൂന്ന് സംസ്ഥാനങ്ങളില്‍ കൂടി സ്ഥിതി ഗുരുതരം

Update: 2021-03-19 03:31 GMT

ന്യൂഡല്‍ഹി: മഹാരാഷ്ട്രയ്ക്കു പുറമെ രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനവും പോസിറ്റിവിറ്റി നിരക്കും വര്‍ധിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ രോഗവ്യാപനം നേരത്തെത്തന്നെ വര്‍ധിച്ച അവസ്ഥയിലാണ്. കഴിഞ്ഞ മുപ്പത് ദിവസങ്ങളില്‍ കേരളത്തില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടുണ്ട്.

രാജ്യത്തെ 20 പ്രധാനപ്പെട്ട കൊവിഡ് വ്യാപന കേന്ദ്രങ്ങളുടെ പേരുകള്‍ കണക്കുകള്‍ പരിശോധിച്ചശേഷം ഹിന്ദുസ്ഥാന്‍ ടൈംസ് പുറത്തുവിട്ടു. പോസിറ്റിവിറ്റി നിരക്ക്, പ്രതിദിന രോഗവ്യാപന നിരക്ക്, പരിശോധനാ നിരക്ക് എന്നിവ പരിശോധിച്ചാണ് രോഗവ്യാപനത്തോത് മനസ്സിലാക്കുന്നത്.

ഹരിയാനയില്‍ പോസിറ്റിവിറ്റി നിരക്ക് 2.2ശതമാനവും പഞ്ചാബില്‍ 4.7 ശതമാനവും മഹാരാഷ്ട്രയില്‍ 9.4 ശതമാനവും മധ്യപ്രദേശില്‍ 3.3ശതമാനവുമാണ്. അഖിലേന്ത്യ ശരാശരി 1.4 ശതമാനമാണ്.

Tags:    

Similar News