കോവിഡ് നിയന്ത്രണങ്ങൾ തുടരുന്ന കാര്യം ചർച്ച ചെയ്യും; അവലോകന യോ​ഗം ഇന്ന്

രോഗികളുടെ എണ്ണം ഉയരുന്ന എറണാകുളം ജില്ലയിൽ തിരുവനന്തപുരം ജില്ലയിലേതിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സാധ്യതയുണ്ട്.

Update: 2022-01-31 02:30 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം കുറവ് രേഖപ്പെടുത്താത്ത പശ്ചാത്തലത്തിൽ സ്ഥിതി​ഗതികൾ വിലയിരുത്താനായി ഇന്ന് കോവിഡ് അവലോകന യോഗം ചേരും. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള ഞായറാഴ്ചയിലെ ലോക്ഡൗൺ സമാന നിയന്ത്രണം തുടരണമോ എന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ യോ​ഗത്തിൽ തീരുമാനമുണ്ടാകും.

രോഗികളുടെ എണ്ണം ഉയരുന്ന എറണാകുളം ജില്ലയിൽ തിരുവനന്തപുരം ജില്ലയിലേതിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സാധ്യതയുണ്ട്. നിയന്ത്രണങ്ങൾ തിരുവനന്തപുരത്ത് ഫലം ചെയ്തെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

നിലവിൽ മൂന്ന് കാറ്റഗറി തിരിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. സി കാറ്റഗറി നിയന്ത്രണം ഉള്ള സ്ഥലങ്ങളിൽ തിയേറ്ററുകൾ, ജിമ്മുകൾ എന്നിവ അനുവദിക്കണമെന്ന ആവശ്യവും ഇന്ന് പരിഗണിക്കും. സംസ്ഥാനത്ത് തുടർച്ചയായി നാലാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിനു മുകളിലാണ്.

Tags:    

Similar News