കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1,597 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 1,560 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 21 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നു വന്ന 6 പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 6,304 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 4,450 പേര്‍കൂടി രോഗമുക്തിനേടി. നിലവില്‍ 14,833 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 26,958 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 5,552 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 281
സ്വകാര്യ ആശുപത്രികള്‍ 610
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ 28
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ 27
വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 12,279.