കോഴിക്കോട്: ജില്ലയില്‍ ഇന്ന് 45 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 45 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 1,382 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 67 പേര്‍കൂടി രോഗമുക്തി നേടി. നിലവില്‍ 409 പേരാണ് ജില്ലയില്‍ കൊവിഡ് ബാധിതരായി ഉള്ളത്.