കോഴിക്കോട്: ജില്ലയില്‍ ഇന്ന് 998 കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 980 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 10 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നു വന്ന 4 പേര്‍ക്കും 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 6,853 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1,695 പേര് കൂടി രോഗമുക്തി നേടി. നിലവില്‍ 7,597 ആളുകളാണ് കൊവിഡ് ബാധിതരായി ഉള്ളത്. 14,473 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 5,783 മരണങ്ങളാണ് ഇതുവരെ കൊവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍ :
സര്‍ക്കാര്‍ ആശുപത്രികള്‍ 199
സ്വകാര്യ ആശുപത്രികള്‍ 422
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ 23
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ 0
വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 6,953.