കൊവിഡ് കേസുകള്‍ കുറയുന്നു; ലോക്ഡൗണ്‍ പിന്‍വലിച്ച് ഉത്തര കൊറിയ

കൊവിഡിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇപ്പോഴും തുടരുന്നുണ്ട്

Update: 2022-05-30 08:08 GMT

പോങ്യാങ്:കൊവിഡ് കേസുകള്‍ കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ ഉത്തര കൊറിയയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. തലസ്ഥാന നഗരമായ പോങ്യാങില്‍ കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന ലോക്ക്ഡൗണ്‍ അധികൃതര്‍ പിന്‍വലിച്ചു. രണ്ടാഴ്ച മുമ്പ് വരെ 3,92,920 ആയിരുന്ന പ്രതിധിന കൊവിഡ് കേസുകള്‍ 75 ശതമാനം കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിരിക്കുന്നത്.

ഞായറാഴ്ച നടന്ന പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷമാണ് കിം ലോക്ക്ഡൗണ്‍ പിന്‍വലിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയതോടെ വിപണി പതിയെ സജീവമാകും.

അതേസമയം അതിര്‍ത്തി പ്രദേശങ്ങളിലെ ചൈനീസ് നഗരങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ ഇളവ് പ്രഖ്യാപിച്ചതില്‍ വിമര്‍ശനം ഉയരുന്നുണ്ട്. കൂടാതെ കൊവിഡിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇപ്പോഴും തുടരുന്നുണ്ട്.

Tags:    

Similar News