ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നെങ്കിലും ആശുപത്രിപ്രവേശം കുറവ്; ഭയപ്പെടേണ്ടെന്ന് അരവിന്ദ് കെജ്രിവാള്‍

Update: 2022-01-02 07:30 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നുണ്ടെങ്കിലും ആശുപത്രിപ്രവേശം കുറവായതിനാല്‍ ഭയപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

മഹാരാഷ്ട്ര കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ്-ഒമിക്രോണ്‍ കേസുകള്‍ ഉള്ളത് ഡല്‍ഹിയിലാണ്.

'ഡല്‍ഹിയില്‍ കൊവിഡ് 19 കേസുകള്‍ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, പക്ഷേ പരിഭ്രാന്തരാകേണ്ടതില്ല. നിലവില്‍ സജീവ കൊവിഡ് കേസുകള്‍ 6,360 ആണ്. ഇന്ന്, 3,100 പുതിയ കേസുകള്‍ പ്രതീക്ഷിക്കുന്നു. ഇന്നലെ 246 ആശുപത്രി കിടക്കകളില്‍ മാത്രമാണ് രോഗികളുണ്ടായിരുന്നത്. സ്ഥിരീകരിച്ച കേസുകള്‍ ലക്ഷണമില്ലാത്തവയാണ്''- കെജ്രിവാള്‍ പറഞ്ഞു.

ഇന്ന് 82 ഓക്‌സിജന്‍ ബെഡുകളിലാണ് ആളുണ്ടായിരുന്നത്. 37,000 ബെഡുകള്‍ തയ്യാറാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡിസംബര്‍ 29 മുതല്‍ ജനുവരി 1 വരെയുള്ള കാലത്ത് 2,000ത്തില്‍ നിന്ന് 6,000 കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. അതുകൊണ്ടുതന്നെ ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശനിയാഴ്ച 2,716 പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. മെയ് 21നെ അപേക്ഷിച്ച് 51 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്.

ഡല്‍ഹിയിലെ ആശുപത്രി പ്രവേശം ഇപ്പോഴും കുറവാണെന്ന് ആരോഗ്യമന്ത്രി സത്യേയര്‍ ജെയിന്‍ പറഞ്ഞു.

Tags:    

Similar News