മഹാരാഷ്ട്രയിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ചവരുടെ എണ്ണം 9,170 ആയി
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുളളില്‍ 9,170 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 13 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്. ഇതേസമയത്തിനുള്ളില്‍ 7 പേര്‍ മരിക്കുകയും ചെയ്തു.
മഹാരാഷ്ട്രയില്‍ ഇതോടെ ആകെ കൊവിഡ് രോഗബാധിതരുടെ എണ്ണം 66,87,991 ആയി. ആകെ മരിച്ചവര്‍ 1,41,533 ആയി ഉയര്‍ന്നു.
കഴഞ്ഞ 11 ദിവസമായി മഹാരാഷ്ട്രയിലെ കൊവിഡ് കേസുകള്‍ നാടകീയമായ രീതിയിലാണ് വര്‍ധിക്കുന്നത്. ആറ് പേര്‍ക്ക് ഒമിക്രോണും സ്ഥിരീകരിച്ചു. ആറ് രോഗികളും പൂനെയിലാണ്.
മുംബൈയിലും പൂനെയിലുമാണ് കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാവുന്നതെന്നും അവിടെനിന്നാണ് മറ്റ് നഗരങ്ങളിലേക്ക് രോഗം പടരുന്നതെന്നും ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു.
വെള്ളിയാഴ്ച മുംബൈയില്‍ മാത്രം 5,631 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ചയേക്കാള്‍ 2,000 എണ്ണം കൂടുതലായിരുന്നു ഇത്. മുംബൈയില്‍ 31ാം തിയ്യതി വരെ 7,85,110 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
മുംബൈയില്‍ വ്യാഴാഴ്ച 1,377ഉം ബുധനാഴ്ച 2,510ഉം ചൊവ്വാഴ്ച 3,671ഉം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ചയിലെ 5,631 ഏപ്രില്‍ 24നുശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ രോഗബാധയാണ്. ഏപ്രില്‍ 24ന് 5,888 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഡിസംബറില്‍ മുംബൈയില്‍ 22,229 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നവംബറിനേക്കാള്‍ മൂന്നു മടങ്ങ് അധികം. നവംബറില്‍ ആകെ 6,971 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 22,775 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 406 പേര്‍ മരിച്ചു.