രാജ്യത്ത് 18,454 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 160 മരണം

Update: 2021-10-21 07:32 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,454 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ സമയത്തിനുള്ളില്‍ 160 പേര്‍ മരിച്ചു. സജീവ രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തില്‍ താഴെയാണ്.

ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1,78,831 പേരാണ് വിവിധ ചികില്‍സാ കേന്ദ്രങ്ങളിലായി ചികില്‍സയില്‍ കഴിയുന്നത്. ആകെ രോഗബാധിതരുടെ ഒരു ശതമാനത്തില്‍ താഴെയാണ് സജീവ രോഗികള്‍. നിലവിലത് 0.52 ശതമാനമാണ്.

17,561 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം 3,34,95,808. ഇതുവരെ 98.15 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനുശേഷമുള്ള ഏറ്റവും കൂടുതല്‍ രോഗമുക്തി നിരക്കാണ് ഇത്.

രാജ്യത്ത് ഇന്നലെ മാത്രം 160 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണം 4,52,811.

പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.34 ശതമാനം. 118 ദിവസത്തിനുശേഷമുള്ള ഏറ്റവും കുറവ് പ്രതിവാര പോസിറ്റിവിറ്റി നിരക്കാണ് ഇത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.48 ശതമാനം. 52 ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറവ് നിരക്കാണ് ഇത്.

ഇന്ന് രാവിലെവരെയുള്ള കണക്കില്‍ രാജ്യത്ത് 100 കോടി പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ ഡോസ് നല്‍കി. രണ്ട് ഡോസും ലഭിച്ചവരുടെ എണ്ണം ജനസംഖ്യയുടെ 31 ശതമാനമാണ്.

Tags:    

Similar News