24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2.64 ലക്ഷം പേര്‍ക്ക് കൊവിഡ്; പോസിറ്റിവിറ്റി നിരക്കിലും വര്‍ധന

Update: 2022-01-14 04:24 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് കേസുകളില്‍ 6.7 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ ഒരു ദിവസം കൊണ്ട് 2.64 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 315 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 4,85,350 ആയി.

സജീവരോഗികള്‍ ആകെ രോഗികളുടെ 3.48 ശതമാനമായി. കൊവിഡ് രോഗമുക്തി നിരക്ക് 95.20 ശതമാനമായി കുറഞ്ഞു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനമായി. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 11.83 ശതമാനവുമായി. ഇതുവരെ രാജ്യത്ത് 15.9 കോടി പേര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കിയത്.

മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനം നേരിടുന്ന സംസ്ഥാനം. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 46,406 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 317 എണ്ണത്തിന്റെ കുറവാണ് ഇന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. 36 പേര്‍ മരിക്കുകയും ചെയ്തു.

ഡല്‍ഹിയില്‍ 28,867 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്ക് 29 ശതമാനമായി. പരിശോധിക്കുന്നവരില്‍ മൂന്നിലൊരാള്‍ക്കും കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്.

കേരളത്തില്‍ 10,000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 13,468 ആയിരുന്നു. ആകെ രോഗബാധിതരുടെ എണ്ണം 53,17,490ആയി. കഴിഞ്ഞ ദിവസം 1147 പേര്‍ മരിച്ചു. ഇതുവരെ മരിച്ചവരുടെ എണ്ണം 50,369.

ഡല്‍ഹിയില്‍ ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും അത് രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥ പിന്നിട്ടുവെന്ന നിഗമനത്തിലെത്താന്‍ പര്യാപ്തമല്ലെന്ന് വിദഗ്ധര്‍ പറയുന്നു.

Tags:    

Similar News