മഹാരാഷ്ട്രയില്‍ 3015 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Update: 2021-01-20 15:18 GMT

മുംബൈ: 24 മണിക്കൂറിനുള്ളില്‍ 3,015 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സംസ്ഥാനത്ത് 19,97,992 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് സംസ്ഥാന ആരോഗ്യ മന്ത്ര്യാലം അറിയിച്ചു.

ഇതുവരെ സംസ്ഥാനത്ത് 50,582 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇന്ന് മാത്രം 59 പേര്‍ മരിച്ചു.

ചൊവ്വാഴ്ച 4,589 പേര്‍ കൊവിഡ് ഭേദമായി ആശുപത്രി വിട്ടു. ആകെ രോഗമുക്തരുടെ എണ്ണം 18,99,428.

സജീവ രോഗികളുടെ എണ്ണം 46,769.

Tags:    

Similar News