കാസര്‍ക്കോട് മാധ്യമപ്രവരത്തകന് കൊറോണ ബാധ; സംസ്ഥാനത്ത് ആദ്യം
കാസര്‍ക്കോടുള്ള ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാസര്‍ക്കോട്:സംസ്ഥാനത്ത് ആദ്യമായി മാധ്യമ പ്രവര്‍ത്തകന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍ക്കോടുള്ള ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നേരത്തേ മുതല്‍ ആവര്‍ത്തിച്ച് പറയുന്നതാണ് മാധ്യമ പ്രവര്‍ത്തകര്‍ നല്ല ജാഗ്രത പാലിക്കണം എന്നത്. വാര്‍ത്താശേഖരണം ഇന്നത്തെ സാഹചര്യത്തില്‍ അപകട രഹിതമായി നിര്‍വഹിക്കാന്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു
സംസ്ഥാനത്ത് പത്തു പേര്‍ക്കാണ് ഇന്നു കൊറോണ സ്ഥിരീകരിച്ചത്. കൊല്ലം ആറ്, തിരുവനന്തപുരം, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ടുവീതവുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ബാധസ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.
അതേസമയം, കാസര്‍ഗോഡ് ഇന്ന് മാധ്യമ പ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ചാനല്‍ പ്രവര്‍ത്തകരും നിരീക്ഷണത്തില്‍ പോകണമെന്നാണ് ഡിഎംഒ അറിയിച്ചു. ഒരാഴ്ച കഴിഞ്ഞ് ഇവരുടെ സാംപിള്‍ പരിശോധിച്ച് തുടര്‍ നടപടിയെടുക്കുമെന്ന് ഡിഎംഒ വ്യക്തമാക്കി.