വയനാട് ജില്ലയില്‍ മൂന്ന് പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

കര്‍ണാടകയില്‍നിന്ന് തിരിച്ചെത്തിയ പനമരം പഞ്ചായത്ത് പരിധിയിലെ 48ഉം 20ഉം വയസ്സ് പ്രായമുള്ളവര്‍ക്കും മെയ് 20ന് ദുബയില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കേരളത്തില്‍ തിരിച്ചെത്തിയ കല്‍പ്പറ്റ സ്വദേശിയായ 63കാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ

Update: 2020-06-05 13:43 GMT

കല്‍പറ്റ: വയനാട്ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകയില്‍നിന്ന് തിരിച്ചെത്തിയ പനമരം പഞ്ചായത്ത് പരിധിയിലെ 48ഉം 20ഉം വയസ്സ് പ്രായമുള്ളവര്‍ക്കും മെയ് 20ന് ദുബയില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കേരളത്തില്‍ തിരിച്ചെത്തിയ കല്‍പ്പറ്റ സ്വദേശിയായ 63കാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. പനമരം സ്വദേശികള്‍ മേയ് 28നാണ് മൈസൂരില്‍ നിന്നും മുത്തങ്ങ ചെക്ക് പോസ്റ്റില്‍ എത്തിയത്. സാംപിള്‍ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മൂന്ന് പേരെയും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.

രോഗം സ്ഥിരീകരിച്ച് 16 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും രണ്ടു പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലുമാണ് ചികിത്സയില്‍ കഴിയുന്നത്. വെളളിയാഴ്ച്ച നിരീക്ഷണത്തിലായ 394 പേര്‍ ഉള്‍പ്പെടെ നിലവില്‍ 3835 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 25 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പട്ടികവര്‍ഗ വിഭാഗത്തില്‍പെടുന്ന 823 ആളുകള്‍ ഉള്‍പ്പെടെ 1846 പേര്‍ വിവിധ കൊവിഡ് കെയര്‍ സെന്ററുകളിലുണ്ട്. 248 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 2111 ആളുകളുടെ സാംപിളുകളില്‍ 1732 ആളുകളുടെ ഫലം ലഭിച്ചതില്‍ 1698 എണ്ണം നെഗറ്റീവാണ്. 374 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 2419 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് ഇതില്‍ ഫലം ലഭിച്ച 1877 ല്‍ 1871 എണ്ണം നെഗറ്റീവാണ്. 542 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Tags:    

Similar News