കൊവിഡ് : നെതര്‍ലന്‍ഡില്‍ കര്‍ഫ്യൂ മാര്‍ച്ച് മൂന്നുവരെ നീട്ടി

Update: 2021-02-09 01:08 GMT

മോസ്‌കോ: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ നെതര്‍ലന്‍ഡില്‍ ലോക്ക് ഡൗണ്‍ മാര്‍ച്ച് മൂന്നുവരെ നീട്ടിയതായി സര്‍ക്കാര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

മാര്‍ച്ച് മൂന്ന് 4.30വരെയാണ് കര്‍ഫ്യൂ നീട്ടിയതെന്ന് കാബിനറ്റ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കൂടുതല്‍ കേസുകള്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ നിയന്ത്രണം അനിവാര്യമാണ്. നിയന്ത്രണത്തിന്റെ അഭാവം കൊവിഡ് വ്യാപനത്തിന്റെ തീവ്രത വര്‍ധിപ്പിക്കുമെന്നും കുറിപ്പില്‍ പറയുന്നു. അടുത്ത ഫെബ്രുവരി 23നാണ് ഇതുസംബന്ധിച്ച അടുത്ത അവലോകനം നടക്കുക. കര്‍ഫ്യൂ മാര്‍ച്ച് മൂന്നിനുശേഷം തുടരണോ എന്നും അവലോകനയോഗം തീരുമാനിക്കും.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ 95 യൂറോ പിഴയടക്കേണ്ടിവരും.

ഡിസംബര്‍ 15 2020 മുതലാണ് രണ്ടാംഘട്ട ലോക്ക് ഡൗണ്‍ രാജ്യത്ത് ആരംഭിച്ചത്.

ഭക്ഷണശാലകള്‍, സലൂണുകള്‍, ടാറ്റൂയിങ് പാര്‍ലറുകള്‍ എന്നിവ അടച്ചു. ഡിസംബര്‍ മുതല്‍ വീണ്ടും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓണ്‍ലൈനിലേക്ക് മാറി.

Tags:    

Similar News