ഡല്‍ഹിയില്‍ കൊവിഡ് പ്രതിദിനബാധയില്‍ വന്‍വര്‍ധന; ഒമിക്രോണിന്റെ പുതിയ വകഭേദമെന്ന് സംശയം

Update: 2022-04-22 05:23 GMT

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് ഒറ്റ ദിവസം കൊണ്ട് ആയിരത്തിധികം കൊവിഡ്19 കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടതോടെ, ഒമിക്രോണിന്റെ പുതിയ വകഭേദമാവാനുള്ള സാധ്യത വര്‍ധിച്ചു.

ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 1,009 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തിരുന്നു, ഫെബ്രുവരി 10 ന് ശേഷം കൊവിഡ് വ്യാപനം വര്‍ധിക്കുകയാണ്. പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നു, 5.70 ശതമാനം. ഒമിക്രോണിന് എട്ട് വകഭേദങ്ങളുണ്ടെന്നും അവയില്‍ ഒന്ന് ആധിപത്യം പുലര്‍ത്തുന്നുവെന്നും കേസുകളുടെ കുതിച്ചുചാട്ടത്തിന് ഇതായിരിക്കാം ഉത്തരവാദിയെന്നും വിദഗ്ധര്‍ പറയുന്നു.

ഡല്‍ഹിയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദത്തിന് സാധ്യതയുണ്ടെന്നും ലാബിലെ സാംപിളുകള്‍ പരിശോധിക്കുകയാണെന്നും ഐഎല്‍ബിഎസ് ഡയറക്ടര്‍ ഡോ. സരിന്‍ പറഞ്ഞു. ഒമിക്രോണിന് എട്ട് വകഭേദങ്ങളുണ്ടെന്നും അവയില്‍ ഒന്ന് ആധിപത്യം പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഏപ്രില്‍ ആദ്യം മുതല്‍, ഇന്ത്യയില്‍ തുടര്‍ച്ചയായി ദിവസേന കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. തിങ്കളാഴ്ച, രാജ്യത്ത് 2,183 കേസുകളുമായി 90 ശതമാനം വര്‍ധന രേഖപ്പെടുത്തി.

Tags:    

Similar News