പരപ്പനങ്ങാടിയില്‍ വീണ്ടും കൊവിഡ് മരണം

മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ ആണ് വൈറസ് ബാധിച്ച് മരിച്ചത്. 65 വയസായിരുന്നു.

Update: 2020-08-16 06:18 GMT
പരപ്പനങ്ങാടിയില്‍ വീണ്ടും കൊവിഡ് മരണം

പരപ്പനങ്ങാടി: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ ആണ് വൈറസ് ബാധിച്ച് മരിച്ചത്. 65 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ മൂലം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ പരപ്പനങ്ങാടിയില്‍ കൊവിഡ് മരണം നാലായി. സംസ്ഥാനത്ത് ആകെ കൊവിഡ് മരണങ്ങള്‍ 147 ആയി ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ 7 മരണമാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.




Tags:    

Similar News