മോസ്‌കോ: ലോകത്ത് കൊവിഡ് മരണം 7 ലക്ഷം കടന്നതായി ലോകാരോഗ്യസംഘടന അറിയിച്ചു. സംഘടനയുടെ കണക്കുപ്രകാരം 18,614,177 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7,02,642 പേര്‍ മരിക്കുകയും ചെയ്തു.
24 മണിക്കൂറിനുളളില്‍ മാത്രം 2,59,344 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായി യുഎന്‍ ആരോഗ്യവിഭാഗം പുറത്തിറക്കിയ തല്‍സ്ഥിതി റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇന്നലെ മാത്രം 6,488 പേര്‍ മരിക്കുകയും ചെയ്തു.
അമേരിക്കയിലാണ് ഇപ്പോഴും ഏറ്റവും കൂടുതല്‍ രോഗികള്‍, 48,62,406.
കൊവിഡ് രോഗത്തെ മാര്‍ച്ച് 11നാണ് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചത്.