കൊവിഡ് പ്രതിരോധം: സര്‍വകക്ഷി യോഗം തിങ്കളാഴ്ച

Update: 2021-04-25 06:01 GMT

തിരുവനന്തപുരം: കൊവിഡിന്റെ സാഹചര്യത്തില്‍ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച സര്‍വകക്ഷി യോഗം ചേരും. ലോക്ക് ഡൗണ്‍ ഉണ്ടാവില്ലെന്ന് പൊതു ധാരണ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ടെങ്കിലും ലോക്ക് ഡൗണിന് സമാനമായ നടപടി കൈക്കൊള്ളേണ്ടതുണ്ടോയെന്ന് യോഗം ചര്‍ച്ച ചെയ്യും.

ശനി, ഞായര്‍ ദിവസങ്ങളില്‍ കൈക്കൊണ്ടതുപോലുള്ള നിയന്ത്രണം വോട്ടെണ്ണല്‍ കഴിഞ്ഞ് ഒരാഴ്ച തുടരേണ്ടതുണ്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. അങ്ങനെയാണ് തീരുമാനം വരുന്നതെങ്കില്‍ ഒരാഴ്ച ലോക്ക് ഡൗണ്‍ പ്രഖ്യാപനമാണ് ഫലത്തില്‍ ഉണ്ടാവുക.

അതേസമയം ലോക്ക് ഡൗണ്‍ വ്യാപാരികള്‍ക്കും ദിവസജോലിക്കാര്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുന്നതും സര്‍ക്കാരിന്റെ വരുമാനം കുറയ്ക്കുന്നതും വെല്ലുവിളിയാണ്.

ലോക്ക് ഡൗണിനെ അനുകൂലിക്കുന്നില്ലെന്ന് പ്രതിപക്ഷവും വ്യക്തമാക്കിയിട്ടുണ്ട്. സ്വയം നിയന്ത്രണമാണ് പ്രതിപക്ഷത്തിന്റെ നയം.

Tags:    

Similar News