കൊവിഡ് മരുന്നു പരീക്ഷണം: വിവരങ്ങള്‍ പങ്കുവയ്ക്കാനുള്ള പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡുമായി ബന്ധപ്പെട്ട് നടക്കുന്ന മരുന്നു പരീക്ഷണങ്ങളുടെ മുഴുവന്‍ വിവരങ്ങളും പങ്കുവയ്ക്കാനുളള വെബ് സൈറ്റിന് തുടക്കമായി. കേന്ദ്ര ആരോഗ്യ, സയന്‍സ് ആന്റ് ടെക്‌നോളജി മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പോര്‍ട്ടല്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സിഎസ്‌ഐആറുമായി ചേര്‍ന്ന് വിവിധ കമ്പനികളും സര്‍ക്കാര്‍ വകുപ്പുകളും നടത്തുന്ന മരുന്നു പരീക്ഷണങ്ങളുടെ പൂര്‍ണവിവരങ്ങള്‍ ഈ വെബ്‌സൈറ്റ് വഴി ലഭിക്കും.
മരുന്ന്, മരുന്ന് പരീക്ഷണം, പരീക്ഷണത്തിന്റെ നിലവിലുള്ള ഘട്ടം, പരീക്ഷണത്തില്‍ സഹകരിക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍, തുടങ്ങി മറ്റ് വിവരങ്ങളും വെബ്‌സൈറ്റ് വഴി ലഭ്യമാകും. സിഎസ്‌ഐആര്‍ യുഷേര്‍ഡ് റിപര്‍പസ്ഡ് ഡ്രഗ് എന്നതിന്റെ ചുരുക്കമായ സിയുആര്‍ഇഡി എന്നപേരിലാണ് വെബ്‌സൈറ്റ് തുടങ്ങിയിട്ടുള്ളത്.
മരുന്നു പരീക്ഷണത്തില്‍ സിഎസ്‌ഐആര്‍ നല്‍കുന്ന സേവനങ്ങളെ മന്ത്രി പ്രകീര്‍ത്തിച്ചു.
പുതിയ മരുന്ന് വിതരണം ചെയ്യുന്നതിനു മുമ്പ് നടത്തേണ്ട പരിശോധനകള്‍ നടത്തുകയും അത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിലും സിഎസ്‌ഐആറിന് വലിയ പ്രധാന്യമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.
സിഎസ്‌ഐആര്‍ സെക്രട്ടറി ഡോ. ശേഖര്‍ സി മണ്‍ടെ, സിഎസ്‌ഐആറിലെ ശാസ്ത്രജ്ഞരായ ഡോ. രഞ്ജന്‍ അഗര്‍വാള്‍, ഡോ. ഗീത വാണി രായസം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.