കൊവിഡ്: തെലങ്കാനയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടയ്ക്കുന്നു

Update: 2022-01-04 05:36 GMT

ഹൈദരാബാദ്: തെലങ്കാനയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നേരിട്ടുള്ള ക്ലാസുകള്‍ നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ജനുവരി എട്ടാം തിയ്യതി മുതല്‍ 16ാം തിയ്യതി വരെയാണ് കോളജുകളടക്കമുള്ള വിദ്യാലയങ്ങള്‍ അടിച്ചിടുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ജനുവരി 8ാം തിയ്യതി മുതല്‍ 16ാം തിയ്യതി വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നിര്‍ദേശം നല്‍കി- മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള ഉത്തരവില്‍ പറയുന്നു.

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. 

സംസ്ഥാനത്തെ ആശുപത്രികളില്‍ ആരോഗ്യസംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ എല്ലാ നടപടികളും കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി ആരോഗ്യവകുപ്പിനോട് നിര്‍ദേശിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ ബെഡുകള്‍, പരിശോധനാ കിറ്റുകള്‍, മരുന്നുകള്‍ എന്നിവ സജ്ജീകരിക്കണം.

ഒമിക്രോണ്‍ വൈറസ് ബാധയില്‍ ഭയപ്പെടേണ്ടതില്ലെന്നും ആരോഗ്യനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

തെലങ്കാനയില്‍ കഴിഞ്ഞ ദിവസം 482 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 6,82,971 ആയി.

ആകെ മരണം 4,031ഉം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ചിരുന്നു.

Tags:    

Similar News