ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു
14 ജില്ലകളില്‍ ഏഴു കേന്ദ്രങ്ങളിലായാണ് വാക്‌സിനേഷന്‍ ഡ്രൈവ് നടന്നത്. വടക്കന്‍ ജില്ലകളില്‍ മിംസ് ആശുപത്രിയുടെ സഹകരണത്തോടെയും, തെക്കന്‍ കേരളത്തില്‍ കിംസ് ആശുപത്രിയുടെ സഹകരണത്തിലൂടെയുമാണ് ക്യാംപുകള്‍ സംഘടിപ്പിച്ചത്.
കൊച്ചി: ഇവന്റ് മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഇവന്റ്് മാനേജ്‌മെന്റ് അസോസിയേഷന്‍ കേരളയുടെ (ഇമാക്) നേതൃത്വത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു. അയ്യാരിത്തിലധികം ആളുകളാണ് വാക്‌സിന്‍ സ്വീകരിച്ചത്. 14 ജില്ലകളില്‍ ഏഴു കേന്ദ്രങ്ങളിലായാണ് വാക്‌സിനേഷന്‍ ഡ്രൈവ് നടന്നത്. വടക്കന്‍ ജില്ലകളില്‍ മിംസ് ആശുപത്രിയുടെ സഹകരണത്തോടെയും, തെക്കന്‍ കേരളത്തില്‍ കിംസ് ആശുപത്രിയുടെ സഹകരണത്തിലൂടെയുമാണ് ക്യാംപുകള്‍ സംഘടിപ്പിച്ചത്.
ലോക്ഡൗണിനു ശേഷം ഇവന്റ് രംഗം സജീവമാകുമ്പോള്‍, വാക്‌സിനേഷന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യത്തില്‍, ഈ മേഖലുമായി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ പന്തല്‍ ജോലിക്കാര്‍ വരെ ആര്‍ക്കും വാക്‌സിനേഷന്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ജോലി നഷ്ടപ്പെടരുതെന്നും ഇത് ഉറപ്പു വരുത്താനാണ് അസോസിയേഷന്‍ എല്ലാ ചിലവുകളും വഹിച്ച് ക്യാംപുകള്‍ സംഘടിപ്പിച്ചതെന്നും ഇമാക് പ്രസിഡന്റ് മാര്‍ട്ടിന്‍ ഇമ്മാനുവല്‍, സെക്രട്ടറി രാജു കണ്ണമ്പുഴ പറഞ്ഞു.
ഡ്രൈവിന്റെ സംസ്ഥാനതല ഉദ്ഘാടനം ഹൈബി ഈഡന്‍ എംപി നിര്‍വഹിച്ചു. ഇമാക് പ്രസിഡന്റ് മാര്‍ട്ടിന്‍ ഇമ്മാനുവല്‍, സെക്രട്ടറി രാജു കണ്ണമ്പുഴ, ചീഫ് കോര്‍ഡിനേറ്റര്‍ ബോബി ഇലഞ്ഞിക്കല്‍ , വൈസ് പ്രസിഡന്റ് ജി.രാജേഷ്, ലേ മെറിഡിയന്‍ ഹോട്ടല്‍ ജനറല്‍ മാനേജര്‍ ദീപ് രാജ് മുഖര്‍ജി സംസാരിച്ചു.