തമിഴ്‌നാട്ടില്‍ 1,005 പേര്‍ക്ക് കൊവിഡ്: 13 പേര്‍ ബ്രിട്ടനില്‍ നിന്നെത്തിയവര്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,005 ആയി. ഇതില്‍ 13 പേര്‍ ബ്രിട്ടനില്‍ നിന്നെത്തിയവരാണ്. 15 പേര്‍ ഇവരുടെ സമ്പര്‍ക്കപ്പെട്ടികയിലുളളവരുമാണ്. സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ 11 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
സംസ്ഥാനത്ത് ഇതുവരെ 8,15,175 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍ മാത്രം 285 പേര്‍ രോഗബാധിതരായി. ചെന്നൈയില്‍ 2,24,672 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
ബ്രിട്ടനില്‍ നിന്നെത്തിയവരുടെ സമ്പര്‍ക്കപ്പെട്ടികയില്‍ പെട്ട 93 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ബ്രിട്ടനില്‍ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച 15 പേരുടെ സമ്പര്‍ക്കപ്പട്ടികയില്‍ 77 പേര്‍ നെഗറ്റീവായിട്ടുണ്ട്. ഒരു യാത്രികന്റെ പരിശോധനാഫലം എത്തിയിട്ടില്ല.