രാജ്യത്ത് 10,488 പേര്‍ക്ക് കൊവിഡ്; 24 മണിക്കൂറിനുള്ളില്‍ 313 പേര്‍ മരിച്ചു

Update: 2021-11-21 05:10 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ24 മണിക്കൂറിനുള്ളില്‍ 10,488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,45,10,413 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കില്‍ രാജ്യത്ത് ഇതുവരെ 4,65,662 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 313 പേര്‍ മരിച്ചു.

രാജ്യത്തെ സജീവ രോഗികളില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം 2,145 പേര്‍ രോഗമുക്തരായി. സജീവ രോഗികളുടെ എണ്ണം 1,22,714 ആണ്.

ആകെ രോഗികളുടെയും സജീവ രോഗികളുടെയും അനുപാതം 0.36 ശതമാനമായിട്ടുണ്ട്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.98 ശതമാനമാണ്. തുടര്‍ച്ചയായി 48ാമത്തെ ദിവസമാണ് നിരക്ക് 2 ശതമാനത്തിനു താഴെയാവുന്നത്.

ഇതുവരെ 63,16,49,378 സാംപിളുകള്‍ പരിശോധിച്ചു. ശനിയാഴ്ച മാത്രം 10,74,009 സാംപിളുകളാണ് പരിശോധിച്ചത്.

രാജ്യത്ത് ഇതുവരെ 116,50,55,210 ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. 

Tags:    

Similar News