ന്യൂഡല്‍ഹി: രാജ്യത്ത് 1247 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. രോഗബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 43 ശതമാനം കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം 2,183 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച 1,150 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ചയേക്കാള്‍ 89.9 ശതമാനം കൂടുതലാണ് തിങ്കളാഴ്ചയിലെ കൊവിഡ് ബാധ.
അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. പ്രതിദിന കേസുകള്‍, മരണങ്ങള്‍, പോസിറ്റിവിറ്റി നിരക്ക് എന്നിവയില്‍ നിര്‍ണായക സ്വാധീനമാണ് കേരളത്തിലെ കൊവിഡ് കണക്കുകള്‍ ചെലുത്തുന്നത്.
2020 ഡിസംബര്‍ 19ന് ഇന്ത്യയിലെ കൊവിഡ് 19 കേസുകളുടെ എണ്ണം ഒരു കോടി കടന്നു. മെയ് 4 ന് ഇത് രണ്ട് കോടിയായി. കഴിഞ്ഞ വര്‍ഷം ജൂണ്‍ 23 ന് മൂന്ന് കോടിയും കടന്നു.