ആലപുഴ ജില്ലയില്‍ 1,270 പേര്‍ക്ക് കൊവിഡ്

Update: 2021-09-19 15:12 GMT

ആലപ്പുഴ: ജില്ലയില്‍ 1,270 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,232 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 35 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 21.14 ശതമാനമാണ്.

1,414 പേര്‍ രോഗമുക്തരായി. നിലവില്‍ 10,187 പേര്‍ ചികിത്സയിലും 22,472 പേര്‍ നിരീക്ഷണത്തിലും കഴിയുന്നു. 6,007 സാംപിളുകള്‍ പരിശോധനയ്ക്കയച്ചു.

Tags:    

Similar News