രാജ്യത്ത് 1,27,952 പേര്‍ക്ക് കൊവിഡ്; പോസിറ്റിവിറ്റി നിരക്ക് 7.9 ശതമാനം

Update: 2022-02-05 06:01 GMT

ന്യൂഡല്‍ഹി; രാജ്യത്ത് 1,27,952 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 14 ശതമാനം കുറവാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 7.9 ശതമാനം പോസിറ്റിവിറ്റി നിരക്കാണ് രേഖപ്പെടുത്തിയത്. സജീവ രോഗികളുടെ എണ്ണം ആകെ രോഗികളുടെ 3.16 ശതമാനമാണ്. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 95.64 ശതമാനമായി.

ഡിസംബറിനുശേഷം രാജ്യത്തെ ഒമിക്രോണ്‍ ബാധ വര്‍ധിക്കുകയായിരുന്നു. സജീവ രോഗികളുടെ എണ്ണം 13,31,648 ആയി.

കഴിഞ്ഞ ദിവസം 1,059 പുതിയ കൊവിഡ് മരണങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. വെള്ളിയാഴ്ചയോടെ രാജ്യത്തെ മരണനിരക്ക് 5,00,000 ആയി. അഞ്ച് ലക്ഷം മരണം നേരത്തെത്തനെ കടന്നിരിക്കുമെന്നാണ് പല വിദഗ്ധരുടെയും അഭിപ്രായം. പക്ഷേ, മരണങ്ങള്‍ ശരിയായ രീതിയില്‍ റിപോര്‍ട്ട് ചെയ്യപ്പെടാത്തും മറ്റ് രോഗങ്ങളാല്‍ മരിച്ചതും അഖിലേന്ത്യാ കൊവിഡ് പോര്‍ട്ടലില്‍ എന്റര്‍ ചെയ്യപ്പെടാത്തതാണ് കാരണം.

രാജ്യത്ത് കഴിഞ്ഞ ദിവസം 2,30,814 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തി 4,02,47,902.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 7.98 ശതമാനമായിട്ടുണ്ട്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 11.21 ശതമാനം രേഖപ്പെടുത്തി.

24 മണിക്കൂറിനുളളില്‍ 16,03,856 പരിശോധനകള്‍ നടന്നു. ആകെ നടന്ന പരിശോധനകള്‍ 73.79 കോടി.

169 കോടി വാക്‌സിന്‍ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം മാത്രം 42 ലക്ഷം വിതരണം ചെയ്തു.

Tags:    

Similar News