ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 12,830 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിവിധ സംസ്ഥാനങ്ങളിലായി ഇതേ സമയത്തിനുളളില്‍ 446 പേര്‍ മരിച്ചു. ഇതേ സമയത്തിനുള്ളില്‍ കേരളത്തില്‍ മാത്രം 7,427 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 62 പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്തെ കൊവിഡ് ബാധിതരില്‍ പകുതിയില്‍ കൂടുതല്‍ ഇപ്പോഴും കേരളത്തിലാണ്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,42,73,300 ആയിട്ടുണ്ട്. മരിച്ചവരുടെ എണ്ണം 4,58,186ഉം ആയി.
രാജ്യത്തെ ആകെ സജീവ രോഗികളുടെ എണ്ണം 1,59,272ആണ്. 247 ദിവസത്തിനുള്ളില്‍ ഏറ്റവും കുറവ് എണ്ണമാണ് ഇത്. ആകെ രോഗബാധിതരുടെ 1 ശതമാനത്തില്‍ താഴെ മാത്രമാണ് സജീവ രോഗികള്‍, 0.46 ശതമാനം. 2020മാര്‍ച്ചിനു ശേഷം ഏറ്റവും കുറവ് എണ്ണമാണ് ഇത്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.1.3ശതമാനമായി. 2 ശതമാനത്തില്‍ താഴെ പോസിറ്റിവിറ്റി നിരക്ക് റിപോര്‍ട്ട് ചെയ്യുന്ന തുടര്‍ച്ചയായി 27ാം ദിവസമാണ് ഇത്.
24 മണിക്കൂറിനുള്ളില്‍ 14,667 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 3,36,55,824. രോഗമുക്തി നിരക്ക് 98.20 ശതമാനം.
(covid, covid deaths)