എറണാകും ജില്ലയില്‍ 138 പേര്‍ക്ക് കൊവിഡ്

Update: 2021-03-08 13:30 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 130 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് ആണ് രോഗം പിടിപെട്ടത്. നാലുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധിതനായി. ഇന്ന് രോഗം ബാധിച്ചവരില്‍ മൂന്ന് പേര്‍ വിിദേശം, ഇതര സംസ്ഥാനം എന്നിവിടങ്ങളില്‍ നിന്നും വന്നവരാണ്.

ഇന്ന് 1,839 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2,356 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 18,772 ആണ്. ഇന്ന് 65 പേരെ ആശുപത്രിയില്‍/ എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍/ എഫ് എല്‍ റ്റി സികളില്‍ നിന്ന് 65 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,653 ആണ്.



തൃക്കാക്കര 10

ഇടപ്പള്ളി 6

മൂവാറ്റുപുഴ 6

കുന്നത്തുനാട് 5

കടവന്ത്ര 4

കലൂര്‍ 4

കളമശ്ശേരി 4

ചേരാനല്ലൂര്‍ 4

അങ്കമാലി 3

എടത്തല 3

കറുകുറ്റി 3

കല്ലൂര്‍ക്കാട് 3

കാഞ്ഞൂര്‍ 3

കീഴ്മാട് 3

കോട്ടുവള്ളി 3

തൃശൂര്‍ 3

പിറവം 3

പെരുമ്പാവൂര്‍ 3

മലയാറ്റൂര്‍ നീലീശ്വരം 3

അതിഥി തൊഴിലാളി 2 .

Tags:    

Similar News