രാജ്യത്ത് 14,146 പേര്‍ക്ക് കൊവിഡ്; 7 മാസത്തിനു ശേഷം ഏറ്റവും കുറവ് പ്രതിദിന രോഗബാധ
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,146 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,04,67,779 ആയി മാറി. 229 ദിവസത്തിനുശേഷമുള്ള ഏറ്റവും കുറവ് രോഗബാധയാണ് ഇത്.
ശനിയാഴ്ചയേക്കാള്‍ 11.48 ശതമാനം കുറവ് പ്രതിദിന രോഗബാധയാണ് ഇന്നത്തേത്. ശനിയാഴ്ച 15,981 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 144 പേര്‍ കൊവിഡ് മൂലം മരിച്ചു. 4,52,124 പേരാണ് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്ത് 1,95,846 സജീവ രോഗികളാണ് ഉള്ളത്. ആകെ രോഗികളുടെ 0.5 ശതമാനമാണ് ഇത്. ഇന്നലെ മാത്രം 19,788 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 3,34,19,749.
ഇതുവരെ രാജ്യത്ത് 97,65,89,540 ഡോസ് വാക്‌സിനാണ് നല്‍കിയത്. 24 മണിക്കൂറിനുള്ളില്‍ 41,20,772 പേര്‍ക്കും വാക്‌സിന്‍ നല്‍കി.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.2 ശതമാനമാണ്. പ്രതിവാര നിരക്ക് 1.42 ശതമാനമായി.
ലോകത്ത് 24.03 കോടി പേര്‍ക്ക് ഇതുവരെ കൊവിഡ് ബാധിച്ചു. 48.94 ലക്ഷം പേര്‍ മരിച്ചു. 2019 ഡിസംബറിലാണ് ലോകത്ത് കൊവിഡ് രോഗബാധ ആദ്യം സ്ഥിരീകരിച്ചത്.