ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,306 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ കാലയളവില്‍ 18,762 പേര്‍ രോഗമുക്തരാവുകയും ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
സജീവ രോഗികളുടെ എണ്ണം 1,67,695 ആയിട്ടുണ്ട്. 239 ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് ചെയ്യുന്ന ഏറ്റവും കുറവാണ് ഇത്.
സജീവ രോഗികളുടെ എണ്ണം ആകെ രോഗബാധിതരുടെ 1 ശതമാനത്തില്‍ താഴെയാണ് രേഖപ്പെടുത്തിയത്. നിലവില്‍ അത് 0.49 ശതമാനമാണ്. മാര്‍ച്ച് 2020നുശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറവുമാണ് ഇത്.
രാജ്യത്തെ രോഗമുക്തി നിരക്ക് മെച്ചപ്പെട്ടു. നിലവില്‍ അത് 98.18 ശതമാനമാണ്.
പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.24 ശതമാനമായി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.43 ശതമാനം രേഖപ്പെടുത്തി.
രാജ്യത്ത് ഇതുവരെ 60.07 കോടി പരിശോധനകളാണ് നടത്തിയത്.
102.27 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്യുകയും ചെയ്തു.