കോട്ടയം ജില്ലയില്‍ 1555 പേര്‍ക്ക് കൊവിഡ്

Update: 2021-05-25 15:01 GMT

കോട്ടയം: ജില്ലയില്‍ 1555 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1540 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 15 പേര്‍ രോഗബാധിതരായി. പുതിയതായി 8024 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 19.37 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 705 പുരുഷന്‍മാരും 639 സ്ത്രീകളും 221കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 291 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1546 പേര്‍ രോഗമുക്തരായി. 9898 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 174225 പേര്‍ കോവിഡ് ബാധിതരായി. 163347 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 52267 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

Tags:    

Similar News