കണ്ണൂര്‍ ജില്ലയില്‍ 1583 പേര്‍ക്ക് കൂടി കൊവിഡ്; 1557 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Update: 2021-09-10 13:21 GMT

കണ്ണൂര്‍: ജില്ലയില്‍ വെള്ളിയാഴ്ച (10/09/2021) 1583 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1557 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറു പേര്‍ക്കും 20 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് :17.34%


ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 242098 ആയി. ഇവരില്‍ 1529 പേര്‍ വെള്ളിയാഴ്ച (10/09/21) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 229257 ആയി. 1496 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 9114 പേര്‍ ചികിത്സയിലാണ്.


ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 8126 പേര്‍ വീടുകളിലും ബാക്കി 988 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 34078 പേരാണ്. ഇതില്‍ 33082 പേര്‍ വീടുകളിലും 996 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1861979 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1861224 എണ്ണത്തിന്റെ ഫലം വന്നു. 755 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.




Tags:    

Similar News