രാജ്യത്ത് 1.72 ലക്ഷം പേര്‍ക്ക് കൊവിഡ്; പോസിറ്റിവിറ്റി നിരക്ക് 10.99 ശതമാനം

Update: 2022-02-03 04:05 GMT

ന്യൂഡല്‍ഹി; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,72,433 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4.16 കോടിയായി. സര്‍ക്കാര്‍ കണക്കനുസരിച്ച് രാജ്യത്ത് 15,33,921 സജീവ രോഗികളാണ് ഉള്ളത്. ആകെ രോഗബാധിതരുടെ 3.67 ശതമാനമാണ് ഇത്.

കഴിഞ്ഞ ദിവസം 1,700 പേര്‍ രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 4,97,975.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 10.99 ശതമാനമായിട്ടുണ്ട്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 12.98 ശതമാനവും രേഖപ്പെടുത്തി.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കില്‍ രാജ്യത്ത് ഇതുവരെ 167.87 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു.

കൊവിഡ് രോഗമുക്തി നിരക്ക് 95.14 ശതമാനമായി. കഴിഞ്ഞ ദിവസം മാത്രം 2,59,107 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം 3,97,70,414.

ഇതേ സമയത്തിനുള്ളില്‍ 15,69,449 പേര്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരായി.

Tags:    

Similar News