മാറഞ്ചേരി, വന്നേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 180 പേര്‍ക്ക് കൂടി കൊവിഡ്
ഇതോടെ ആകെ 442 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ഘട്ടങ്ങളിലായാണ് ഇവിടെ ഇത്രയും പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.
പൊന്നാനി: മാറഞ്ചേരി, വന്നേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 180 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. ഇതോടെ ആകെ 442 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ഘട്ടങ്ങളിലായാണ് ഇവിടെ ഇത്രയും പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.
മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 94 വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപകനും വന്നേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 85 പേര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ 262 പേര്‍ക്കാണ് വൈറസ് പകര്‍ന്നതായി കണ്ടെത്തിയിരുന്നത്. പോസിറ്റീവായവരുമായി സമ്പര്‍ക്കമുള്ളവരുടെയും പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ഫലം പുറത്തു വന്നിട്ടില്ല. സമീപത്തെ മറ്റു സ്‌കൂളുകളിലെ ഫലവും വരാനുണ്ട്.