മധ്യപ്രദേശില്‍ 1,811 പേര്‍ക്ക് കൊവിഡ്, 27 മരണം

Update: 2020-10-04 03:05 GMT

ഭോപ്പാല്‍: മധ്യപ്രദേശില്‍ 24 മണിക്കൂറിനുള്ളില്‍ 1,811 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ സമയത്തിനുള്ളില്‍ 27 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

സംസ്ഥാനത്ത് ഇതുവരെ 1,33,918 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 19,807 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നു. 1,11,712 പേര്‍ രോഗമുക്തരായി.

സംസ്ഥാനത്ത് ഇതുവരെ 2,101 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

അതിനിടയില്‍ രാജ്യത്ത് ശനിയാഴ്ച 1,069 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1 ലക്ഷം കടന്നു.

ശനിയാഴ്ച മാത്രം രാജ്യത്ത് 79,476 പേര്‍ക്ക് രോഗബാധയുണ്ടായി. ആകെ രോഗബാധിതരുടെ എണ്ണം 64,73,545.

Tags:    

Similar News