വയനാട് ജില്ലയില്‍ 199 പേര്‍ക്ക് കൂടി കൊവിഡ്

Update: 2021-04-13 13:40 GMT
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (13.04.21) 199 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 63 പേര്‍ രോഗമുക്തി നേടി. 195 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 30056 ആയി. 28254 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1467 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1316 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.


കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 707 പേരാണ്. 280 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 5510 പേര്‍. ഇന്ന് പുതുതായി 19 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1862 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 325179 സാമ്പിളുകളില്‍ 323856 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 293800 നെഗറ്റീവും 30056 പോസിറ്റീവുമാണ്‌




Tags:    

Similar News