കോട്ടയം ജില്ലയില്‍ 1992 പേര്‍ക്ക് കൊവിഡ്

ടെസ്റ്റ് പോസിറ്റിവിറ്റി 18.01 ശതമാനമാണ്.

Update: 2021-08-26 14:11 GMT

കോട്ടയം: ജില്ലയില്‍ 1992 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1979 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13 പേര്‍ രോഗബാധിതരായി. പുതിയതായി 11057 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 18.01 ശതമാനമാണ്.


രോഗം ബാധിച്ചവരില്‍ 847 പുരുഷന്‍മാരും 847 സ്ത്രീകളും 298 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 322 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1158 പേര്‍ ഇന്ന് രോഗമുക്തരായി. 8029 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 248882 പേര്‍ കൊവിഡ് ബാധിതരായി. 237784 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 44398 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.




Tags:    

Similar News