ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 21,259 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്ക് 25.65 ശതമാനമായി. മെയ് 5നു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.
കഴിഞ്ഞ വര്‍ഷം മെയ് അഞ്ചാം തിയ്യതി 26.36 ശതമാനം പോസിറ്റിവിറ്റി നിരക്കാണ് ഡല്‍ഹിയില്‍ റിപോര്‍ട്ട് ചെയ്തിരുന്നത്.
ഇന്ന് 21,259 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ സജീവരോഗികള്‍ 74,881 ആയി. എട്ട് മാസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.
ഡല്‍ഹിയില്‍ ഇതുവരെ 15,90,155 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 23 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആകെ മരണം ഇതോടെ 25,200 ആയി.
ജൂണ്‍ 13നാണ് ഇതിനു മുമ്പ് 23 മരണം റിപോര്‍ട്ട് ചെയ്തത്.
ഇന്നലെ 12,161 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 14,90,074.
നിലവില്‍ 50,796 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്.
2,161 പേര്‍ ആശുപത്രികളിലുണ്ട്. ഇതില്‍ 1,908 പേര്‍ ഡല്‍ഹിയിലുള്ളവരും ബാക്കി മറ്റ് സംസ്ഥാനക്കാരുമാണ്.
ഇതില്‍ 568 പേര്‍ക്ക് ഓക്‌സിന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഡല്‍ഹിയില്‍ 546 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 57 പേര്‍ രോഗമുക്തരായി.