ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 24,354 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് 2,73,889 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ചികില്‍സയില്‍ കഴിയുന്നുണ്ട്. 197 ദിവസത്തിനുള്ളില്‍ ഏറ്റവും കുറവാണ് ഇത്. ആകെ രോഗബാധിതതരുടെ ഒരു ശതമാനത്തില്‍ താഴെയാണ് സജീവ രോഗികള്‍. നിലവില്‍ അത് 0.81 ശതമാനമാണ്.
രാജ്യത്തെ രോഗമുക്തി നിരക്ക് 97.86 ശതമാനമാണ്. 2020 മാര്‍ച്ചിനു ശേഷമുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,455 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തര്‍ 3,30,68,599 ആയി.
ഐസിഎംആര്‍ കണക്കനുസരിച്ച് 14,2,92,548 സാംപിളുകള്‍ പരിശോധനക്കയച്ചു. ഇതുവരെ പരിശോധിച്ചത് 57,19,94,990 സാംപിളുകളാണ്.
രാജ്യത്ത് ഇതുവരെ 89.74 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു.