കോഴിക്കോട് ജില്ലയില്‍ 2440 പേര്‍ക്ക് കൊവിഡ്

Update: 2021-08-14 13:42 GMT

മലപ്പുറം: കോഴിക്കോട് ജില്ലയില്‍ ശനിയാഴ്ച 2440 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 13750 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2417 പേര്‍ കൂടി രോഗമുക്തി നേടി. 18.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 26571 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 4131 പേര്‍ ഉള്‍പ്പടെ 64108 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 783253 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.1866 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.


ഇന്ന് സമ്പര്‍ക്കം വഴി 2404 പേര്‍ക്കാണ് രോഗം ബാധിച്ചത്. 24 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നും വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 7 പേര്‍ക്കും 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.




Tags:    

Similar News