മഹാരാഷ്ട്രയില്‍ 2,515 പേര്‍ക്ക് കൊവിഡ്

Update: 2021-02-10 02:32 GMT

മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,515 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗിബാധികരുടെ എണ്ണം 20,48,802 ആയി. നിലവില്‍ 1,69,499 പേര്‍ വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ കഴിയുന്നു.

24 മണിക്കൂറിനുള്ളില്‍ 2,554 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 19,61,525 ആയിട്ടുണ്ട്.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 35 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

1,50,58,995 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കി. 

Tags:    

Similar News