മുംബൈ: മഹാരാഷ്ട്രയില്‍ 25,425 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ സമയത്തിനുള്ളില്‍ 72 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ ഒമിക്രോണ്‍ ബാധിതര്‍ 2,930 ആയി. ആകെ രോഗബാധിതര്‍ 76,30,606.
24 മണിക്കൂറിനുള്ളില്‍ 36,708 പേര്‍ കൊവിഡ് മുക്തരായി. ആകെ രോഗമുക്തര്‍ 71,97,001.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 42 പേര്‍ മരിച്ചു. ആകെ മരണം 1,42,358. കൊവിഡിനു പുറമെ മറ്റ് അസുഖങ്ങള്‍ ബാധിച്ച് 3,850 പേര്‍ മരിച്ചു.
സംസ്ഥാനത്തെ സജീവ രോഗികള്‍ 2,87,397.