പാലക്കാട് ജില്ലയില്‍ 2545 പേര്‍ക്ക് കൊവിഡ്

2758 പേര്‍ക്ക് രോഗമുക്തി

Update: 2021-09-03 13:00 GMT

പാലക്കാട്: ജില്ലയില്‍ ഇന്ന് 2545 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1708 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 809 പേര്‍, 24 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 4 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.


2758 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 11728 പരിശോധന നടത്തിയാണ് 2545 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 21.70 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 12806 ആയി.




Tags:    

Similar News