പാലക്കാട് ജില്ലയില്‍ ഇന്ന് 1674 പേര്‍ക്ക് കൊവിഡ്
1526 പേര്‍ക്ക് രോഗമുക്തി
പാലക്കാട്: ജില്ലയില്‍ ഇന്ന് (സെപ്തംബര്‍ 17) 1674 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1075 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 580 പേര്‍, 19 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും.1526 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 8976 പരിശോധന നടത്തിയതിലാണ് 1674 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.18.64 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.