വയനാട് ജില്ലയില്‍ 263 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.64 ശതമാനം
വയനാട്: വയനാട് ജില്ലയില്‍ 263 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്.രേണുക അറിയിച്ചു. 474 പേര് രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.64 ശതമാനമാണ്.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,20,235 ആയി. 1,15,902 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 3,600 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3,272 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
നെന്മേനി 26, തൊണ്ടര്‍നാട് 24, വെള്ളമുണ്ട 20, ബത്തേരി 19, മീനങ്ങാടി 17, തവിഞ്ഞാല്‍ 15, മുള്ളന്‍കൊല്ലി 14, എടവക, മാനന്തവാടി 13 വീതം, പനമരം 12, കല്‍പ്പറ്റ, മുട്ടില്‍, പടിഞ്ഞാറത്തറ 11 വീതം, കോട്ടത്തറ 9, പുല്‍പ്പള്ളി 8, വൈത്തിരി 7, പൂതാടി 6, അമ്പലവയല്‍, മേപ്പാടി 5 വീതം, നൂല്‍പ്പുഴ, പൊഴുതന 4 വീതം, വെങ്ങപ്പള്ളി 3, തിരുനെല്ലി 2, കണിയാമ്പറ്റ, മൂപ്പൈനാട്, തരിയോട് ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനു പുറമെ കര്‍ണ്ണാടകയില്‍ നിന്നും വന്ന വെള്ളമുണ്ട സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.
474 പേര്‍ക്ക് രോഗമുക്തി
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 37 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 437 പേരുമാണ് രോഗമുക്തരായത്.
1,014 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 1,014 പേരാണ്. 1,277 പേര് നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 13,190 പേര്. ഇന്ന് പുതുതായി 32 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1,337 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 8,01,052 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 8,00,587 എണ്ണത്തിന്റെ ഫലം ലഭിച്ചു. 6,80,352 പേര് നെഗറ്റീവും 1,20,235 പേര് പോസിറ്റീവുമാണ്.