കോഴിക്കോട് ജില്ലയില്‍ 2821 പേര്‍ക്ക് കൊവിഡ്
രോഗമുക്തി 2207 , ടി.പി.ആര്‍ 22.22 %
കോഴിക്കോട്: ജില്ലയില്‍ ബുധനാഴ്ച 2821 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2794 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്നും വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 2 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 12937 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2207 പേര്‍ കൂടി രോഗമുക്തി നേടി. 22.22 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 26515 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 7028 പേര്‍ ഉള്‍പ്പടെ 77888 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 795080 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.